ഇഫ്താർ സംഗമം നടത്തി
നടുവണ്ണൂർ നൂറുൽ ഇസ്ലാംമഹല്ല് കമ്മിറ്റിയാണ് ഇഫ്താർ സംഗമം നടത്തിയത്.

നടുവണ്ണൂർ:നടുവണ്ണൂർ അൽഹുദാ ജുമാ മസ്ജിദിൽ ഇഫ്താർ സംഗമം നടത്തി. നടുവണ്ണൂർ നൂറുൽ ഇസ്ലാംമഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ മീറ്റിൽപ്രസിഡന്റ് എം കെ പരീത് മാസ്റ്റർ അധ്യക്ഷനായി, തൻസീർ ദാരിമി കാവുന്തറ ഇഫ്താർ സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎം കെ ജലീൽ, വാർഡ് മെമ്പർമാരായപി സി സുരേന്ദ്രൻ മാസ്റ്റർ, സജീവൻ മക്കാട്ട്, അഷ്റഫ് പുതിയപ്പുറം,ഒ എം കൃഷ്ണ കുമാർ,ജെറീഷ് ഇലങ്കമൽ, അബ്ദുസ്സലാം കോയമ്പറത്ത്, ശംസു, കെ മൊയ്തു മാസ്റ്റർ, സി പി ഇമ്പിച്ചി മൊയ്തീൻ ഹാജി, പി കാദർ, പികെ ഇബ്രാഹിം, പി കെ ആലിക്കുട്ടി ഹാജി , ജർഷാദ്, എന്നിവർ സംബന്ധിച്ചു. ഇ. കെ സഹീർ സ്വാഗതവും വി പി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.