നൊച്ചാട് വനിത യോഗ സെൻ്റർ ഇഫ്താർ സംഗമം നടത്തി
പി.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി

നൊച്ചാട്: രണ്ട് വർഷമായി നൊച്ചാട് ആയുർവേദ ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന വനിത യോഗ സെൻ്റർ സമൂഹ ഇഫ്താർ സംഗമം നടത്തി. സുമ കെ.ടി. സ്വാഗതം പറഞ്ഞു. ഹസി പ്രേം അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പി.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
സജീവൻ സി.പി., പ്രസീദ, സൗമ്യ, അനുഷ, മിത്തു, തങ്കം, ഹർഷ, അപർണ്ണ, ആദിത്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാലിനി തുളിച്ചാല നന്ദി രേഖപ്പെടുത്തി. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 7 മണി വരെ യോഗ ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ.