റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം; ഓൾ കേരള റേഷൻ ഡിലേഴ്സ് അസോസിയൻ
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വി.കെ. മുകുന്ദൻ യോഗം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: റേഷൻ വ്യാപാരികളുടെ വേതനവുമായി ബന്ധപ്പെട്ട് പഠിക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ തിരുമാനം ഉടനെ നടപ്പിലാക്കണമെന്നും സമിതി നിർദേശിച്ച റേഷൻ കടകൾ പൂട്ടണമെന്ന നിലപാട് തള്ളികളയണമെന്നും ഓൾ കേരള റേഷൻ ഡിലേഴ്സ് അസോസിയൻ മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്ത് സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വി.കെ. മുകുന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. വി. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡൻ്റ് രവീന്ദ്രൻ പുതുക്കോട്ട് ജനറൽ സെക്രട്ടറി പി. പവിത്രൻ, ട്രഷറർ മാലേരി മൊയതു, ശശി മങ്കര, ടി. സുഗതൻ, എ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി. ജാഫർ സ്വാഗവും വേണുഗോപാൽ നന്ദിയും പറഞ്ഞു.
മേപ്പയൂർ പഞ്ചായത്ത് ഭാരവാഹികളായി ഷൈനി (ചെയർ പേഴ്സൺ), വേണുഗോപാൽ (കൺവീനർ), ചെറുവണ്ണൂർ പഞ്ചായത്ത് ഭാരവാഹികളായി സി.ടി. സുമ (ചെയർ പേഴ്സൺ), പി. ജാഫർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.