ചെറുവണ്ണൂർ കോട്ടേരി കോമത്ത് കാവ് റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു

ചെറുവണ്ണൂർ: ഗ്രാമ പഞ്ചായത്തിലെ എഴാം വാർഡിലെ കോട്ടേരി കോമത്ത് കാവ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. എഴാം വാർഡ് മെമ്പർ എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് മുഖ്യ അതിഥിയായി.
മെമ്പർമാരായ എ.കെ. ഉമ്മർ, ആർ.പി. ഷോബിഷ്, മുംതാസ് എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എം. കുഞ്ഞികൃഷ്ണൻ, സഹ ഭാരവാഹികളായ അശോകൻ, വേലു, ശശി, ഗോപാലൻ പി.പി., കമലാക്ഷി, ഷൈലജ, ശോഭ കെ. എന്നിവർ പങ്കെടുത്തു. വാർഡ് കൺവീനർ ടി.എം. ബാലൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.