നെച്ചാട് ഫെസ്റ്റിനായി നാടൊരുങ്ങി; സംഘാടക സമിതി രൂപീകരിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ അദ്ധ്യക്ഷത വഹിച്ചു

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 'നൊച്ചാട് ഫെസ്റ്റ്' ഏപ്രിൽ മാസം 23 മുതൽ 26 വരെ നൊച്ചാട് ഗ്രാമപഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കും. സംഘാടക സമിതി രൂപികരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. ശാരദ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് സാസ്കാരിക ഘോഷയാത്ര, മെഗാ ഗാനമേള, സകൂൾ മീറ്റ്, കുടുംബശ്രീ ഫെസ്റ്റ്, യൂത്ത് ബാൻ്റ്, നാടകോത്സവം, ആരോഗ്യമേള, കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയും പ്രദർശനവും, ഫുഡ് ഫെസ്റ്റ്, കായിക മത്സരങ്ങൾ, മാലിന്യമുക്ത നൊച്ചാട് ശുചീകരണ പ്രവർത്തനങ്ങൾ, കുടുംബശ്രീ വിപണന മേള, സ്നേഹാദരം പരിപാടി എന്നിവ സംഘടിപ്പിക്കും.
ആസൂത്രണ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.കെ. രാജൻ, വി.എം. മനോജ് എന്നിവർ പരിപാടി വിശദീകരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാശങ്കർ, ബിന്ദു അമ്പാളി, കെ. മധു കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുനീർ എരവത്ത്, എസ്.കെ. അസയിനാർ, എൻ. ഹരിദാസൻ, ഇ.ടി. സോമൻ, എം. കുഞ്ഞിരാമനുണ്ണി, വത്സൻ എടക്കോടൻ, കെ.പി. ആലിക്കുട്ടി, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര, തട്ടാറത്ത് ദാമോദരൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത് കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതവും, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശോഭനാ വൈശാഖ് നന്ദിയും പറഞ്ഞു. പി.എൻ. ശാരദ (ചെയർ പേഴ്സൺ), വി.എം. മനോജ് (ജനറൽ കൺവീനർ), പി.എം. കുഞ്ഞിക്കണ്ണൻ (ട്രഷറർ), അനീഷ് അരവിന്ദ് (കോഡിനേറ്റിംഗ് ഓഫീസർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.