ശിഹാബ് തങ്ങൾ സെന്റർ കക്കഞ്ചേരി ലഹരി വിരുദ്ധ ബഹുജന സംഗമം നടത്തി
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

ഉള്ളിയേരി :ഉള്ളിയേരി കക്കഞ്ചേരി ശിഹാബ് തങ്ങൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും പ്രതിജ്ഞയും ഇഫ്താർ സംഗമവും നടത്തി.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് സി കുഞ്ഞിപ്പര്യായ് ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചന്ദ്രിക പൂമഠത്തിൽ, സുജാത നമ്പൂതിരി,പി പി കോയ നാറാത്ത്, അബു ഹാജി പാറക്കൽ,ടി അബ്ദുറഹിമാൻകുട്ടി, രജീഷ് ചുള്ളിക്കൽ, അബൂ എക്കാലയുള്ള തിൽ, പി.ടി അൻവർ, ലബീബ് മുഹ്സിൻ, ടി കെ മമ്മുക്കുട്ടി, വി വി കാദർ ഹാജി, കെ ഇമ്പിച്ചി മൊയ്തി, വി വി മജീദ്, ഷാബിൽ ഇടത്തിൽ, പി കെ ജറീ ഷ് , റാഫിള ഷാബിൽ മൻസിൽ, എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. റിലീഫ് കമ്മിറ്റി കൺവീനർ റഹീം എടത്തിൽ സ്വാഗതവും എംകെ അബൂബക്കർ നന്ദിയും പറഞ്ഞു.