headerlogo
local

പൂക്കാട് കലാലയം കളിയാട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.

 പൂക്കാട് കലാലയം കളിയാട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

17 Mar 2025 08:09 AM

   കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.

    സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ഡോ. ഇ. ശ്രീജിത് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, വാഴയിൽ ശിവദാസൻ എന്നിവർ സംസാരിച്ചു.

   സ്വാഗത സംഘംസംഘം ജനറൽ കൺവീനർ വി.വി. മോഹനൻ സ്വാഗതവും ക്യാമ്പ് കൺവീനർ പി. പി. ഹരിദാസൻ നന്ദിയും പ്രകാശി പ്പിച്ചു. തുടർന്ന് ചിൽഡ്രൻസ് തിയേറ്റർ അംഗങ്ങൾ ഒരുക്കിയ ലഹരി വിരുദ്ധ നാടകവും   അരങ്ങേറി.

NDR News
17 Mar 2025 08:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents