സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ അനുമോദിച്ചു
ഷിഹാബുദ്ദീൻ ഫൈസി പരിപാടി ഉൽഘാടനം ചെയ്തു.

പൂനത്ത് : സമസ്തയുടെ പത്താം ക്ലാസിലെ പൊതു പരീക്ഷയിൽ നടുവണ്ണൂർ റെയിഞ്ചിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നതവിജയം കരസ്ഥമാക്കി ഷംസുൾ ഉലമ സ്മാരക അവാർഡിന് അർഹത നേടിയ ദിയാന ടി പി യെ എം.മജീദ് ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ അനുമോദിച്ചു.
കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം മഹല്ല് സെക്രട്ടറി അബ്ദുസ്സലാം പടിക്കൽ കൈമാറി. ശിഹാബുദ്ദീൻ ഫൈസി ഉൽഘാടനം ചെയ്തു.
എം.കെ.അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അൻവർ പൂനത്ത്,ഹസ്സൻ കോയ എം.പി.,പോക്കർ കുട്ടി എൻ,ലതിഫ് എം,ഷമീം മുണ്ടയ്ക്കൽ,യൂസഫ് എം.കെ, ലത്തീഫ് എം.കെ, പ്രസംഗിച്ചു.