പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവം കൊടിയേറി
തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാത്രി കൊടിയേറി.

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാത്രി കൊടിയേറി.
ആദ്യം പടിഞ്ഞാറെ കാവിലും പിന്നീട് കിഴക്കെ കാവിലും നടന്ന കൊടിയേറ്റത്തിനു ശേഷം ക്ഷേത്രാങ്കണത്തിൽ കലാദർപ്പണം സ്കൂൾ ഓഫ് ഡാൻസ് പൊയിൽക്കാവ് അവതരിപ്പിച്ച തിരുവാതിര നടന്നു. 15 ന് ശനിയാഴ്ച ജിതിൽലാൽ ചോയക്കാട്ട്, വന്ദൻ വളയനാട് എന്നിവരുടെ ഇരട്ടത്തായമ്പക, ചേമഞ്ചേരി കലാവേദിയുടെ നൃത്ത സംഗീത കാവ്യം അന്തിപ്പൊട്ടൻ എന്നിവ നടക്കും.