കുട്ടികൾ എഴുത്തും വായനയും ശീലമാക്കിയാൽ മാനുഷിക മൂല്യങ്ങൾ വീണ്ടെടുക്കാം: ഡി ഡി ഇ മനോജ് മണിയൂർ
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര :കുട്ടികൾ എഴുത്തും വായനയും ശീലമാക്കിയാൽ മാനുഷിക മൂല്യങ്ങൾ വീണ്ടെടുക്കാമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടറും എഴുത്തുകാരനു മായ മനോജ് മണിയൂർ അഭിപ്രായപ്പെട്ടു. നല്ല വായനയുള്ള കുട്ടി അനുകരിക്കുന്നത് ഉദാത്ത മൂല്യമുള്ള കഥാപാത്രങ്ങളെയാണ് സന്ദർഭവും സാഹചര്യവുമാണ് കുട്ടികൾ വ്യതിചലിച്ച് പോകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്രഉപജില്ല സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ സ്കൂളുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരനും എസ്.കെ.പൊറ്റക്കാട് അവാർഡ് ജേതാവുമായ ലിജീഷ്കുമാർ മുഖ്യപ്രഭാഭാഷണം നടത്തി. മാധ്യമങ്ങൾ ശരികകളുടെ വിശകലനം നടത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഈ അധ്യായന വർഷം വിദ്യാരംഗം സ്കൂളിൽ നടപ്പാക്കിയ സർഗാത്മക പ്രവർത്തനങ്ങളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൽ.പി. യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പത്ത് സ്കൂളുകൾക്കും സ്കൂൾ കോഡിനേറ്റർക്കും പുരസ്കാരം നൽകി. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, ബി.ബി ബിനീഷ് , കെ. സജീവൻ, ഇ.കെ. സുരേഷ്. ടി.കെ. നൗഷാദ് ജി.എസ് സുജിന, ജിതേഷ് പുലരി, കെ. അരുൺകുമാർ, അനീഷ് തിരു വോട്, കെ.ശാന്തിനി , രന്യമനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കവിത, നാടൻപാട് ചലചിത്ര ഗാനം നാടക ഗാനം എന്നിവ ഉൾപ്പെടുത്തി പഹാഡി സംഗീത വിരുന്ന് നടന്നു. കെ. ലിനിഷ് കുമാർ നേതൃത്വം നൽകി. കെ. വി. എൽ.പി.ചെറുക്കാട്, സെൻ്റ് മേരീസ് എൽ.പി കല്ലാനോട് വൃന്ദാവനം എ.യു.പി., വാകയാട് എ.യു.പി., കോട്ടൂർ എ .യു .പി . ജി.യു.പി. പേരാമ്പ്ര, മാട്ടനോട് എ.യു.പി. സെൻ്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് , ജി.എച്ച് എസ് എസ്. അവിടനല്ലൂർ, ജി.എ.ച്ച്.എസ്.എസ്. നടുവണ്ണൂർ എന്നീ സ്കൂളുകൾ ക്കാണ് ഈ വർഷത്തെ വിദ്യാരംഗം മികവിനുള്ള പുരസ്കാരം ലഭിച്ചത്.