കേരള ജനത ആത്മഹത്യമുനമ്പിൽ :അഡ്വ. കെ പ്രവീൺകുമാർ
നടുവണ്ണൂർ ഏഴാംവാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

നടുവണ്ണൂർ:പിണറായി വിജയൻ ഗവൺമെൻ്റിൻ്റെ അഴിമതിയും പിൻവാതിൽ നിയമനങ്ങളും കെടുകാര്യസ്ഥതയും മൂലം സമസ്തമേഖലകളിലേയും ജീവിതം ദുസ്സഹമായി ജനങ്ങൾ ആത്മഹത്യ മുനമ്പിലാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ.
നാടിൻ്റെ സമാധാനവും, പുരോഗതിയും മുൻനിർത്തി ശക്തമായ പ്രചാരണ പ്രവർത്തന ങ്ങൾക്കും ജനപക്ഷ പ്രക്ഷോഭ ങ്ങൾക്കും കോൺഗ്രസ് നേതൃത്വം നല്കുമെന്ന് കോൺഗ്രസ് നടുവണ്ണൂർ ഏഴാംവാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡണ്ട് അബ്ദുൾസലാം കൊയമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസിസി ജന. സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.രാജീവൻ, മണ്ഡലം പ്രസിഡണ്ട് ഏ.പി ഷാജി, യു ഡി എഫ് ചെയർമാൻ എം സത്യനാഥൻ, കൺവീനർ എം.കെ പരീദ്, സജീവൻ മക്കാട്ട്, കെ. ബാലൻ, ഒ.എം.കൃഷ്ണകുമാർ, അക്ബർ അലി കൊയമ്പ്രത്ത്, അപ്പു സുരഭി തുടങ്ങിയവർ പ്രസംഗിച്ചു.