മഹാത്മാഗാന്ധി കുടുംബ സംഗമം
പരിപാടി ഉദ്ഘാടനം ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ നിർവഹിച്ചു.

നടുവണ്ണൂർ:ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൻ്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കാവിൽ 15ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം തിയ്യക്കണ്ടിയിൽ വെച്ച് നടന്നു.
ലോകത്ത് ഇന്ന് ഏറ്റവും പ്രസക്തമാണ് സമാധാനത്തിലും, സാഹോദര്യത്തിലും ഊന്നിയ ഗാന്ധിയൻ ദർശനങ്ങളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രസ്താവിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെ തിരേയുള്ള പോരാട്ടത്തിന് കോൺഗ്രസ് പ്രവർത്തകർ മുൻ നിരയിലുണ്ടാകണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
കേന്ദ്ര സംസ്ഥാന ഭരണ കൂട ങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെ തിരേ ശക്തമായ ബോധവത്കരണ ത്തിനും, ജനപക്ഷ പോരാട്ടങ്ങൾ ക്കും കോൺഗ്രസും യു ഡി എഫും നേതൃത്വം നല്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ ജി ഒ യു വൈസ് പ്രസിഡണ്ട് ബീന പൂവ്വത്തിൽ പറഞ്ഞു.
യു ഡി എഫ് ചെയർമാൻ എം സത്യനാഥൻ അധ്യക്ഷനായ പരിപാടിയിൽ സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയായി നിയമിതനായ കാവിൽ പി. മാധവ നെയും പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സജീവൻ മക്കാട്ട്, പീതാംബരൻ, നുസ്റത്ത്, എം രാജൻ , വാർഡ് പ്രസിഡണ്ട് വി പി അജിത്കുമാർ, കെ പി സത്യൻ, വിനോദ് പാലയാട്ട് എന്നിവർ സംസാരിച്ചു.