വനിതാ ദിനത്തിൽ ചെറുവണ്ണൂരിൽ വനിതകൾക്ക് ആദരം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്ത് എൻ.ടി. അദ്ധ്യക്ഷത വഹിച്ചു

ചെറുവണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചെറുവണ്ണൂർ വില്ലേജ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഓഫീസിലെ പി.ടി.എസ്. ഗീത പിയെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ എ ഗ്രേഡ് നേടിയ അവ്യനന്ദ എസ്.പി. കൊളാഷിൽ എ ഗ്രേഡ് നേടിയ ജഹ്നാര റോസ് എന്നീ കുട്ടികളെയും കൂടാതെ പാലിയേറ്റീവ് നഴ്സായ ഷീബ, ഹരിതാകർമ്മ സേനാംഗങ്ങൾ എന്നിവരെയും ആദരിച്ചു.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിത്ത് എൻ.ടി. അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ പ്രകാശൻ കണ്ണോത്ത് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ, അജയ് ഗോപാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണൻ എ., ഷോഭിഷ് ആർ.പി., എം.എസ്.ഡബ്ല്യു. വിദ്യാർത്ഥിനി നന്ദന, വില്ലേജ് അസിസ്റ്റൻ്റ് മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.