headerlogo
local

മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ ഡി വൈ എഫ് ഐ ജാഗ്രതാ പരേഡ്

ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല കമ്മറ്റിയാണ് നാളെ കരുവണ്ണൂർ മുതൽ നടുവണ്ണൂർ വരെ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നത്.

 മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ ഡി വൈ എഫ് ഐ ജാഗ്രതാ പരേഡ്
avatar image

NDR News

07 Mar 2025 01:13 PM

നടുവണ്ണൂർ : വർദ്ധിച്ചുവരുന്ന സിന്തറ്റിക് രാസ ലഹരി വ്യാപനത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ഡി വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു. നടുവണ്ണൂർ മേഖല കമ്മറ്റിയാണ് നാളെ വൈകു. 7 മണിക്ക് കരുവണ്ണൂർ മുതൽ നടുവണ്ണൂർ വരെ  ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നത്.

 

     ബഹുജനങ്ങളെയാകെ സംഘടിപ്പിച്ച് പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിച്ചും, ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ ജനകീയ സ്ക്വാഡുകൾ രൂപീകരിച്ച് വിവര ശേഖരണം നടത്തി അധികൃതർക്ക് കൈമാറിയും. ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച കായിക മത്സരങ്ങൾ വ്യാപിപ്പിച്ചും. ലഹരിക്കെതിരായ പോരാട്ടത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച് ജനകീയ കവചം തീർക്കാൻ ആണ് ഡി വൈ എഫ് ഐ തീരുമാനം. നാടിനെ കാർന്നുതിന്നുന്ന ലഹരി മാഫിയപ്രവർത്തനങ്ങളെ അവസാനിപ്പിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും രംഗത്തിറങ്ങണമെന്നും ഡി വൈ എഫ് ഐ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

NDR News
07 Mar 2025 01:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents