ലഹരിക്കെതിരെ ഫുട്ബോൾ മത്സരവുമായി കാവുന്തറ എയുപി സ്കൂൾ
കേരള മുൻ റഗ്ബി ക്യാപ്റ്റനും മിസ്റ്റർ കോഴിക്കോടുമായ എം.കെ. വിചീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

നടുവണ്ണൂർ: ഫുട്ബോളാണ് ലഹരി എന്ന സന്ദേശമുയർത്തി കാവുന്തറ എ യു പി സ്കൂളിലെ കുട്ടികൾക്കായി ലഹരിക്കെതിരെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നടന്ന മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കേരള മുൻ റഗ്ബി ക്യാപ്റ്റനും മിസ്റ്റർ കോഴിക്കോടുമായ എം.കെ. വിചീഷ് മത്സരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രധാനധ്യാപിക കെ.കെ. പ്രസീത, എം. സജു, എസ്.എൽ. കിഷാർകുമാർ, ആദിത്ത് പ്രദീപ്, പി.ആർ. രോഹിത്ത്, എസ്.ഷൈജു, എസ്.സുബില, എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന്, നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പിടിഎ വൈസ് പ്രസിഡണ്ട് സുരേഷ് മാസ്റ്റർ, സത്യൻ കുളിയാ പൊയിൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിനും കായിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്കൂൾ അധികൃതർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.