മിനർവ ഫെസ്റ്റും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: മിനർവ ഫെസ്റ്റ് 2 K25 അനുമോദനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. മിനർവ കോളജ് പ്രിൻസിപ്പാൾ മോഹനൻ കെ. അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കെ. മധു കൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്തു. എസ്.എസ്.എൽ.സി., യു.എസ്.എസ്., എൻ.എം.എസ്.എസ്. ഉന്നത ജേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി. ഈ വർഷത്തെ സകൂൾ അർദ്ധവാർഷിക പരീക്ഷയിൽ ആദ്യത്തെ 12 റാങ്കുകളും മിനർവയിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. അവരെ ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
കിളിയായി ഹമീദ്, ഇ.ടി. ഹമീദ്, എൻ. ഹരിദാസ്, എസ്. രമേശൻ, എം.കെ. പ്രകാശൻ, വി.എം. ചെക്കോട്ടി, എൽദോ ഭാസ്കർ നന്മണ്ട, ജാസ്മിൻ നൊച്ചാട് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നഫീസ കക്കാട് സ്വാഗതവും അർജുൻ നന്മണ്ട നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടിയും വെഗാസ് വടകരയുടെ ഡിജെ പാർട്ടിയും ഉണ്ടായിരുന്നു.