പേരാമ്പ്രയിൽ കിടങ്ങിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്
വയലിൽ മേയുന്നതിനിടെ പശു ഇടുങ്ങിയ തോട്ടിൽ കുടുങ്ങുകയായിരുന്നു

പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മമ്മിളിതാഴെ വയലിലെ കിടങ്ങിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വയലിൽ മേയുന്നതിനിടെ വലിയ ഭാരമുള്ള പശു ഇടുങ്ങിയ തോട്ടിൽ കുടുങ്ങി പോവുകയായിരുന്നു. കൈകാലുകൾ തളർന്നുപോയ പശുവിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പരിക്കൊന്നും കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെയും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെയും നേതൃത്വത്തിൽ കെ. ശ്രീകാന്ത്, ആർ. ജിനേഷ്, അഭി ലജ്പത് ലാൽ, പി.പി. രജീഷ്, ഹോം ഗാർഡ് പി. മുരളീധരൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.