headerlogo
local

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു

മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. രവീന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു

 കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ  രൂപീകരിച്ചു
avatar image

NDR News

11 Feb 2025 10:11 PM

കീഴരിയൂർ: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും മാപ്പിള കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. രവീന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. 

      എം.ജി. ബൽരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഇടത്തിൽ രാമചന്ദ്രൻ, രവീന്ദ്രൻ നീലാംബരി, കെ. ചന്ദ്രൻ, സി.എം. കുഞ്ഞിമൊയ്തി, കെ.എം. വേലായുധൻ, ഫൈസുന്നീസ എന്നിവർ പ്രസംഗിച്ചു. എം.ജി. ബൽരാജ് (പ്രസിഡൻ്റ്), രവീന്ദ്രൻ നീലാംബരി (സെക്രട്ടറി), ഇടത്തിൽ രാമചന്ദ്രൻ (കോഡിനേറ്റർ), സി.എം. കുഞ്ഞിമൊയ്തി (ട്രഷറർ) ,കെ.ടി. പ്രസാദ്, കൃഷ്ണൻ എം.കെ. (വൈസ് പ്രസിഡൻ്റുമാർ), വിനു അച്ചാറമ്പത്ത്, അശോകൻ വാളിക്കണ്ടി (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

NDR News
11 Feb 2025 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents