മുണ്ടോത്ത് -കിഴക്കോട്ട് കടവ്-തെരുവത്ത് കടവ് റോഡിന് നാല് കോടി രൂപ അനുവദിച്ചു
ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളിൽ പത്തു കോടിയുടെ വികസന പ്രവർത്തനങ്ങൾ

ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 10 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായി എംഎൽഎ, കെ എം സച്ചിൻ ദേവ് അറിയിച്ചു. മുണ്ടോത്ത് കിഴക്കോട്ട് കടവ്-തെരുവത്ത് കടവ്-റോഡിന് നാല് കോടി രൂപ അനുവദിച്ചു. ഉള്ളൂർ കടവ് പാലം -അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന് 60 ലക്ഷം രൂപയും എകരൂൽ-കാക്കൂർ റോഡിന് 1.30 കോടി രൂപയും അറപ്പീടിക -കണ്ണാടി പൊയിൽ റോഡിന് 2.50 കോടി രൂപയും പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 60 ലക്ഷം രൂപയും മണ്ണാംപൊയിൽ ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിനും നിറയെ പ്രഖ്യാപനങ്ങൾ ഉണ്ട്. മണ്ഡലത്തിലെ 6 ഡോളുകളുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. മൂരാട് -തുറശേരി കർവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ് ഉള്ളൂർ കടവ് റോഡിന് രണ്ടരക്കോടി ഗോവിന്ദൻകെട്ട് -അച്ഛൻ വീട്ടിൽ റോഡിന് ഒന്നരക്കോടി, കാട്ടിലെ -പീടിക കണ്ണങ്കടവ് കപ്പക്കടവ് റോഡിന് രണ്ടരക്കോടി, പാറക്കാട് -ചാക്കര റോഡിന് ഒരു കോടി, ഹോമിയോ ഹോസ്പിറ്റൽ അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് കൊയിലാണ്ടി മണ്ഡലത്തിൽ തുക അനുവദിച്ചത്.