നമ്പ്രത്ത്കര യു പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടന്നു
പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ക്ലാസിന് നേതൃത്വം നൽകി.
![നമ്പ്രത്ത്കര യു പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടന്നു നമ്പ്രത്ത്കര യു പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടന്നു](imglocation/upload/images/2025/Feb/2025-02-07/1738890469.webp)
കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്കൂളിൽ നൂറാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി നൂറിന പരിപാടി കളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ക്ലാസിന് നേതൃത്വം നൽകി.
ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, രക്ഷിതാക്കളുടെ ഇടപെടലുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റി യുമെല്ലാം അദ്ദേഹം സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് രഞ്ജിത് നിഹാര അധ്യക്ഷത വഹിച്ചു. എം പി ടി എ ചെയർപേഴ്സൺ ഉമൈഭാനു, എസ് പി ജി ചെയർമാൻ ഒ കെ സുരേഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി പി സ്വാഗതവും സ്കൂൾ ജാഗ്രത സമിതി കൺവീനർ സുഹറ ടി ഐ നന്ദിയും പറഞ്ഞു.