നടുവണ്ണൂരിൻറെ അജ്നാസിന് കിക്ക് ബോക്സിങ്ങിൻ അന്താരാഷ്ട്ര സ്വർണം
63 കിലോഗ്രാം വിഭാഗത്തിലാണ് അജ്നാസ് സ്വർണ മെഡൽ നേടിയത്
![നടുവണ്ണൂരിൻറെ അജ്നാസിന് കിക്ക് ബോക്സിങ്ങിൻ അന്താരാഷ്ട്ര സ്വർണം നടുവണ്ണൂരിൻറെ അജ്നാസിന് കിക്ക് ബോക്സിങ്ങിൻ അന്താരാഷ്ട്ര സ്വർണം](imglocation/upload/images/2025/Feb/2025-02-06/1738803168.webp)
ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയം ന്യൂഡൽഹിയിൽ വെച്ച് നടത്തിയ നാലാമത് കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നടുവണ്ണൂർ സ്വദേശി അജ്നാസ് സ്വർണ്ണ മെഡൽ നേടി. 63 കിലോഗ്രാം വിഭാഗത്തിലാണ് ഉസ്ബകിസ്ഥാൻ താരത്തെ പരാജയപ്പെടുത്തി അജ്നാസ് സ്വർണ മെഡൽ നേടിയത്. കഴിഞ്ഞ വർഷം ചണ്ഡിഗഡിൽ നടന്ന ലോക ബോക്സിങ് കൗൺസിൽ മൊയ് തായി ചാമ്പ്യൻഷിപ്പിലും അജ്നാസ് സ്വർണ മെഡൽ നേടിയിരുന്നു. 2023 ൽ പഞ്ചാബിൽ നടന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ ഫിറ്റ്നസ് ട്രെയിനർ വിഭാഗത്തിലെ വിദ്യാർത്ഥിയാണ് 22 കാരനായ അജ്നാസ്. ഉള്ളിയേരിയിലെ കർമ്മ ഫിറ്റ്നസ് സെൻറർ ഉടമ ലെജിത്ത് രാജിന്റെ കീഴിലാണ് അജ്നാസിന്റെ പരിശീലനം. സഹോദരൻ അജ്മൽ കിക്ക് ബോക്സിങ് മേഖലയിലെ സംസ്ഥാന താരമാണ്.