നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ബഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം സാഹിത്യ ശിൽപശാല
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.
നൊച്ചാട്:വിദ്യാർത്ഥികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കോഴിക്കോടിൻ്റെ ബഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം സാഹിത്യ രചന ശിൽപശാല നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു.
ഹെഡ് മിസ്ട്രസ് എം.ബിന്ദു, മലയാളവിഭാഗം അധ്യക്ഷ ടി.കെ. റാബിയ, എഴുത്തുകൂട്ടം കോഡിനേറ്റർ വി.എം. അഷറഫ്, ടി.ഹാജറ, റാഷിദ മുത്താളത്തിൽ നിരഞ്ജന എസ്. മനോജ്, എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടക്കുന്ന അഖില കേരള വായന മത്സരത്തിലെ ജില്ലാതലമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പത്താം തരം വിദ്യാർത്ഥി നീത സിതാരയെ ചടങ്ങിൽ അനുമോദിച്ചു.
വൈഗ ബി നായർ, എ.ആർ അഭിരാമി, ആയിഷ സയാൻ, ആമിന ലാമിയ എന്നിവർ നേതൃത്വം നൽകി. പീതാംബരൻഎടക്കയിൽ, വി.എം. അഷറഫ് എന്നിവർ ക്ലാസ്സെടുത്തു.ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ സമാപന ചടങ്ങിൽ പ്രകാശനം ചെയ്തു.