മുസ്ലീം റിലീഫ് കമ്മിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി
സാമൂഹ്യ പ്രവർത്തകനും സി എച്ച് സെൻ്റർ സെക്രട്ടറിയുമായ ബപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു.
മന്ദങ്കാവ് :വെങ്ങളത്ത് കണ്ടി കടവ് മുസ്ലീം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിലീഫ് കമ്മിറ്റി ആരംഭിച്ച സി പി ഹാജി സ്മാരക കെയർ സെൻ്റർ മാസാന്ത സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് നടത്തി.
രാഷ്ട്രീയ പ്രവർത്തനങ്ങൾ ക്കൊപ്പം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മുസ്ലീം ലീഗ് ഇക്കാര്യത്തിൽ ആവശ്യ ക്കാരുടെ മതമോ, രാഷ്ട്രീയമോ പരിഗണിക്കാറില്ലെന്നും നിസ്സഹായരെ ചേർത്തു പിടിക്കുന്നതിൽ വെങ്ങളത്ത് കണ്ടി യൂണിറ്റ് മുസ്ലീംലീഗ് കമ്മിറ്റി മാതൃകയാണെന്നും സാമൂഹ്യ പ്രവർത്തകനും സി എച്ച് സെൻ്റർ സെക്രട്ടറിയുമായ ബപ്പൻകുട്ടി നടുവണ്ണൂർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
സെൻ്ററിലേക്ക് രോഗീപരിചരണ ഉപകരണങ്ങൾ നല്കിയ മുഴുവൻ പേരെയും അഭിനന്ദിച്ച അദ്ദേഹം ജിദ്ദ കെ എം സി സി നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ പദ്ധതികളും വിശദീകരിച്ചു.
പ്രസിഡണ്ട് മണ്ണാങ്കണ്ടി ഇബ്രാഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം കെ ജലീൽ,മഹല്ല് ഇമാം മുഹമ്മദ് ഷാഫി ബാഖവി, കെ എം ജമാൽ, കെ വി കോയ, എം കെ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.ഡോ.മിൻഹാജ്, ടി പി കുഞ്ഞു, സി എം ഉമ്മർകോയ, സി എം ശാഫി, പി എൻ ഉമ്മർകോയ, സി എം മൊയ്തീൻ, വി കെ ജാബിർ തുടങ്ങിയവർ നേതൃത്വം നല്കി.