കണിവെള്ളരി കൂട്ടുകൃഷി വിത്തിടൽ കർമ്മം നടന്നു
വിത്തിടൽ കർമം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.
കൂത്താളി :സമഗ്ര കൃഷി പദ്ധതിയുടെ ഭാഗമായി കൂത്താളി പഞ്ചായത്തിൽ മാർവെൽ സ്വയം സഹായ സംഘo നേതൃത്വത്തിൽ കണിവെള്ളരി കൃഷി കൂട്ടുകൃഷി പദ്ധതി ആയി തുടങ്ങി വിത്തിടൽ കർമം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.
50സെന്റ് സ്ഥലത്താണ് കൃഷി ഇറക്കിയത് വിഷുവിനു ഗ്രാമപഞ്ചായത്തിൽ സംഘത്തിന്റെ നേതൃത്വത്തിൽ കണിവെള്ളരി വിതരണം നടത്താനാണ് ഉദ്ദേശം.
ഇതോടൊപ്പം തന്നെ മറ്റു കൃഷികളും ചെയ്യുന്നുന്നുണ്ട്. ചടങ്ങിൽ പി ശശി അധ്യക്ഷം വഹിച്ചു.കെ എൻ ബിനോയ്കുമാർ സ്വാഗതവും,പി പി ഗോപിനാഥ്, നയന രവീന്ദ്രൻ മാങ്ങോട്ടിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.