മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സിൻ്റെ കൈത്താങ്ങ്
സമാഹരിച്ച തുക കൈമാറി
കോഴിക്കോട്: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി 37 വിദ്യാർത്ഥികൾ പഠിക്കുന്ന മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിന്, അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മസൂദ് കെ.എം., കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അജയകുമാർ ടി. എന്നിവർ ചേർന്ന് കൈമാറി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കെ., മുണ്ടക്കൈ എൽ.പി. സ്കൂൾ പ്രധാനാദ്ധ്യാപിക മേഴ്സി എന്നിവർ ചേർന്ന് സഹായനിധി ഏറ്റു വാങ്ങി.
മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധരാമസ്വാമി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കൗൺസിൽ ചെയർപേഴ്സൺ രാധാമണി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കൗൺസിൽ ചെയർമാൻ രാജു ഹെജമാടി, അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണഴ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറി സതീശൻ വി.കെ., ട്രഷറർ ഷാജി ചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ കെ., സംസ്ഥാന കൗൺസിൽ അംഗം തോമസ് കെ.ഡി., ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൂരജ് താമരശ്ശേരി, പ്രവീൺ കൊയിലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.