കീഴരിയൂരിൽ കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
ടി.പി. രാമക്യഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമം വടക്കുംമുറിയിൽ ഇടത് കൺവീനർ ടി.പി. രാമക്യഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല അദ്ധ്യക്ഷത വഹിച്ചു.
കാട്ടുകണ്ടി കുഞ്ഞബ്ദുല്ല, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, മെഡിക്കൽ ഓഫിസർ ഡോ രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. രവീന്ദ്രൻ, പി.കെ. ബാബു, ഇടത്തിൽ ശിവൻ, ടി. കുഞ്ഞബ്ദുല്ല, ടി.കെ. വിജയൻ, ടി. സുരേഷ് ബാബു, എൻ.എം. സുനിൽ, കെ.സി. രാജൻ, കുറ്റിയത്തിൽ ഗോപാലൻ, ടി. സുനിത ബാബു, കെ. പ്രഭാകരകുറുപ്പ് എന്നിവർ പ്രസംഗിച്ചു.