എം.ടി.കോർണർ ഒരുക്കി വിദ്യാരംഗം സർഗോത്സവം
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര :മലയാളത്തിൻ്റെ സാഹിത്യ കാരണവർഎം.ടി. വാസുദേവൻ നായരുടെ ഓർമയിൽ 'എം.ടി. കോർണർ' ഒരുക്കി വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച എൽ.പി.വിഭാഗം സർഗോത്സവത്തിലാണ് എം.ടി. യുടെ കഥാപാത്രങ്ങൾ, കൃതികൾ, സിനിമ തിരക്കഥ, പുസ്തകങ്ങൾ എന്നിവ ഒരുക്കിയാണ് കോർണർ ഒരുക്കിയത്.
നാടൻപാട്ട്, കഥരചന, കവിത രചന എന്നീ ഇനങ്ങളിലുള്ള ശിൽപ ശാലയിൽ ഉപജില്ലയിലെ എഴുപത് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥി കളും അധ്യാപകരും പങ്കെടുത്തു. നരയം കുളം എ.യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി.പ്രമോദ് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ടി.പി. ഉഷ, വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ വി.എം. അഷറഫ്, ഹെഡ്മിസ്ട്രസ് സി.കെ. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡണ്ട് പി.സജീവൻ, കെ. ഷൈബ, എം.പി. ഷൈനി ,ജിതേഷ് പുലരി.വി.കെ. സൗമ്യ, കെ സിന്ധു പി.എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രദീപൻ കല്ലാച്ചി, ബിജു അരിക്കുളം, രാജൻ നരയം കുളം എന്നിവർ ശിൽപശാലക്ക് നേതൃത്യം നൽകി.
പങ്കെടുത്ത എല്ലാവിദ്യാർത്ഥി കൾക്കും സർട്ടിഫിക്കറ്റും സമ്മാനവും നൽകി. ലിനീഷ് കെ.യുടെ നേതൃത്വത്തിൽ കവിതയും പാട്ടും ഉൾപ്പെടുത്തി പഹാഡി സ്റ്റേജ് ഷോ യും അരങ്ങേറി.