headerlogo
local

പേരാമ്പ്ര കൈരളി വി.ടി.സി. സർഗോത്സവം നാളെ

ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും

 പേരാമ്പ്ര കൈരളി വി.ടി.സി. സർഗോത്സവം നാളെ
avatar image

NDR News

09 Jan 2025 12:05 PM

പേരാമ്പ്ര: പേരാമ്പ്ര കൈരളി വി.ടി.സി. 27-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള സർഗോത്സവം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. കൈരളി വി.ടി.സി. എ.ടി.എ. പ്രസിഡൻ്റ് കെ.ടി. ബാലകഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൈരളി വി.ടി.സി. പ്രിൻസിപ്പാൾ കെ.ബി. രതീഷ് കുമാർ സ്വാഗതം പറയും.

      ഈ വർഷം നടപ്പിലാക്കുന്ന സ്റ്റുഡൻ്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ യൂണിറ്റ് ഡോ. വിനോദ് നിർവ്വഹിക്കും. ഉപഹാര സമർപ്പണം വിനോദ് തിരുവോത്ത് നിർവ്വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിക്കും. വിദ്യാർത്ഥിയുടെ കലാപരിപാടികൾക്ക് പുറമെ വായ്പ്പാട്ട് നാട്യസംഘം കോഴിക്കോട് അവതരിപ്പിക്കുന്ന വാമൊഴിയാട്ടവും പേരാമ്പ്ര കോ: ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.

NDR News
09 Jan 2025 12:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents