സ്വരരഞ്ജിനി സംഗീത സഭ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
സംഗീത അധ്യാപകന്‍ രാഗേഷ് ഐ.ജി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി:ബാലുശ്ശേരി സ്വരഞ്ജനി സംഗീത സഭയുടെ ഒന്നാം വാര്‍ഷികാഘോഷവും പുതുവത്സരാഘോഷവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഗീത അധ്യാപകന്‍ രാഗേഷ് ഐ.ജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി.
സ്വരരഞ്ജിനി പ്രസിഡന്റ് കരുണന്‍ വൈകുണ്ഠം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈമ കോറോത്ത്, റിട്ട.എ.ഇ. ഒ രാജന്‍, യു.എം രാജന്‍, പി.സി പ്രകാശന്‍ എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.