ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.

അത്തോളി : ഇന്ത്യൻ നാഷണൽകോൺഗ്രസ് 140 -ാം ജന്മദിനത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണവും പ്രകടനവും നടത്തി.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി, യു.ഡി.എഫ് ചെയർമാൻ വി.കെ.രമേശ് ബാബു, നാസ് മാമ്പൊയിൽ, അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, അജിത്കുമാർ കരുമുണ്ടേരി, രാജേഷ് കൂട്ടാക്കിൽ, ശാന്തിമാ വീട്ടിൽ എന്നിവർ പ്രസംഗിച്ചു. എ.കൃഷ്ണൻ സ്വാഗതവും ഷൗക്കത്ത് അത്തോളി നന്ദിയും പറഞ്ഞു.