കൊയിലാണ്ടിയിൽ സ്ത്രീകൾക്ക് താമസിക്കാനായി മാത്രം ഷീ ഹോസ്റ്റൽ
നിർമ്മാണം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഷീ ഹോസ്റ്റൽ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഹോമിയോ ആശുപത്രി പരിസരത്ത് ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിച്ചു. ഊരാളുങ്കൽ ലേബർട്രാക്റ്റ് സൊസൈറ്റിയാണ് പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. ചടങ്ങിൽ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, കൗൺസിലർമാരായ രജീഷ് വെങ്ങളത്ത്കണ്ടി, കെ കെ വൈശാഖ്, അരുൺ മണമേൽ, സി സത്യചന്ദ്രൻ, നഗരസഭ അസിസ്റ്റൻറ് എഞ്ചിനീയർ കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് മാസ്റ്റർ സ്വാഗതംവും നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.