headerlogo
local

യാത്രികരെ കുഴക്കി ബാലുശ്ശേരി -താമരശ്ശേരി സംസ്ഥാന പാതയിൽ വഴിയോര കച്ചവടം

നടന്നുപോകാൻ ഇടമില്ലാത്ത രീതിയിൽ തടസ്സപ്പെടുത്തിയാണ് കച്ചവടങ്ങൾ

 യാത്രികരെ കുഴക്കി ബാലുശ്ശേരി -താമരശ്ശേരി സംസ്ഥാന പാതയിൽ വഴിയോര കച്ചവടം
avatar image

NDR News

04 Jan 2025 08:05 AM

ബാലുശ്ശേരി: കൽനട യാത്രക്കാരെയും വാഹനങ്ങളെയും കുഴക്കി അനുദിനം വർദ്ധിച്ചു വരികയാണ്. ബാലുശ്ശേരിയിലെ വഴിയോരക്കച്ചവടം. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ ഇടമില്ലാത്ത രീതിയിൽ തടസ്സപ്പെടുത്തിയാണ് കച്ചവടങ്ങൾ.46 ഏക്കറിൽ പാതയിൽ മിക്കയിടത്തും വഴിയോര കച്ചവടം ഉണ്ട്. കച്ചവട സാധനങ്ങൾ റോഡിലേയ്ക്ക് തള്ളി നില്ക്കുന്നതിനാൽ ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റും വരുന്നവർ വാഹനം റോഡിൽ തന്നെ നിർത്തി സാധനങ്ങൾ വാങ്ങുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.

     ഇതോടെ ഗതാഗതക്കുരുക്കും ഒപ്പം തന്നെ അപകട സാദ്ധ്യതയും ഏറെയായി. കരുമലബാങ്കിന് സമീപം ഒരു വർഷം മുമ്പ് പ്രദേശത്തെ വീട്ടമ്മ വാഹന അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കൂടാതെ 400 മീറ്റർ അകലെ കരുമലവളവിൽ രണ്ട് വർഷത്തിനിടയിൽ 72 അപകടങ്ങളിൽ 4 മരണം ഉൾപ്പെടെ 100ൽ പരം അളുകൾക്ക് അപകടങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇത്രയും അപകടവും അപകട മരണങ്ങൾ ഉണ്ടായിട്ടും അപകട മേഖലയായ കരുമല ഭാഗത്തെ നടപ്പാതയും റോഡും കൈയേറി കച്ചവടം ചെയ്യുന്നവർക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ വിഷയത്തിൽ അധികാരികൾ ഉചിതമായ നടപടി എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

 

NDR News
04 Jan 2025 08:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents