സമന്വയ എട്ടാം വാർഷികാഘോഷം നടന്നു
കെ.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു .
നടുവണ്ണൂർ:സമന്വയ സ്വയം സഹായ സംഘം നടുവണ്ണൂർ എട്ടാമത് വാർഷികാ ഘോഷവും, പുതുവർഷ പരിപാടികളും വിവിധ കലാപരിപാടി കളോടെ നടുവണ്ണൂരിൽ നടന്നു.
രാഷ്ടീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കെ.ബാലൻ ഉൽഘാടനം ചെയ്തു. സമന്വയ പ്രസിഡണ്ട് എം .വി .രവി പൊന്നിയത്ത് അദ്ധ്യക്ഷത വഹിച്ചു.
ജന: സെക്രട്ടറി പി.ശിവദാസൻ പെരുങ്കുനി സ്വാഗതം പറഞ്ഞു. യോഗത്തിൽ സമന്വയ കുടുബാംഗങ്ങളായ നാച്വറൽ മിസ്റ്റർ കേരള റണ്ണർ അപ് ജേതാവ് ദേവാനന്ദ്, വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ച കലാകാരി അതുല്യ പി .ആർ എന്നിവരെ ആദരിച്ചു .ബാബു ചേത്തക്കോട്ട് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സമന്വയ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി .