എം.ടി. മലയാള സാഹിത്യത്തിലെ മഹാപ്രതിഭ :യു കെ കുമാരൻ
അസറ്റ് പേരാമ്പ്ര വായനമുറ്റം പരിപാടിയുടെ ഭാഗമായി നടത്തിയ എം.ടി. അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര: മലയാളത്തിൻ്റെ സാംസ്കാരിക മേഖലയുടെയും എഴുത്തുലോകത്തിൻ്റെയും നടുവിൽ കസേര വലിച്ചിട്ട മഹാപ്രതിഭയായിരുന്നു എം.ടി.വാസുദേവൻ നായരെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു.
അസറ്റ് പേരാമ്പ്ര "വായനമുറ്റം" പരിപാടിയുടെ ഭാഗമായി നടത്തിയ എം.ടി. അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കടിയങ്ങാട്ടെ സി.എച്ച്. ഇബ്രാഹീം കുട്ടിയുടെ വീട്ടുമുറ്റത്തായിരുന്നു എഴുത്തു കാരും വായനക്കാരും ഒരുമിച്ചിരുന്ന് എം-ടി.യെ അനുസ്മരിച്ചത് മിതഭാഷിയെന്ന് വിലയിരുത്തു മ്പോഴും കേരളത്തിന് ആവശ്യം വരുമ്പോഴെല്ലാം വാക്കു കൊണ്ട് പ്രതിഷേധവും പ്രതിരോധവും തീർക്കാൻ എം.ടി.ക്ക് കഴിഞ്ഞുവെന്ന് യുകെ. കുമാരൻ ചൂണ്ടിക്കാട്ടി. മഹാമൗനം ഭേദിച്ച് പുറത്തുവന്ന ആ വാക്കുകൾക്ക് മലയാളി കാതോർത്തു.
രാഷട്രീയ- ഭരണനേതൃത്വങ്ങളെ അസ്വസ്ഥമാക്കി ആ വാക്കുകൾ സമൂഹത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. ആ ദീപസ്തംഭം കെട്ടു പോയില്ലെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. എഴുതിയ പുസ്തക ങ്ങളും അവതരിപ്പിച്ച ദൃശ്യകലയും അതിന് സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ എം.ടി.യുടെ എഴുത്തുകൾ എത്രമാത്രം വായിക്കുമെന്നതാണ് പ്രധാന ചോദ്യമെന്ന് ഡോ. കെ.എം. നസീർ പറഞ്ഞു. എം.ടി. എഴുതിയ ചരിത്രപശ്ചാത്തലം പുതു തലമുറ ഉൾക്കൊള്ളേണ്ടതുണ്ട്. അവരെ ചരിത്രത്തിലേക്ക് തിരിച്ചു നടത്തുകയും അത്തരം ബോധ്യങ്ങൾ അവരിൽ സന്നിവേശിപ്പിക്കുകയുമാണ് വളരെ പ്രസക്തമായ കാര്യമെന്ന് അദേഹം അഭിപ്രായപ്പെട്ടു. സി.എച്ച്. ഇബ്രാഹീം കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ശ്രീനി പാലേരി വരച്ച ചിത്രങ്ങളുടെ പ്രദർശനം പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. എം.ടി.യുടെ 23 പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറൽ ചടങ്ങ് ഡോ . കെ.എം. നസീർ നിർവഹിച്ചു.
രാജൻ തിരുവോത്ത്, ജയചന്ദ്രൻ മൊകേരി, മുഹമ്മദ് പേരാമ്പ്ര, ബാലൻ തളിയിൽ, ടി.വി. മുരളി, ഡോ. ഇസ്മായീൽ മരുതേരി, വിനീഷ് ആരാധ്യ, വേണുഗോപാൽ പേരാമ്പ്ര, കനകദാസ് പേരാമ്പ്ര, അഷ്റഫ് കല്ലോട്, ജി. രവി, അസറ്റ് പേരാമ്പ്ര ജനറൽ സെക്രട്ടറി നസീർ നൊച്ചാട്,എസ് കെ അസ്സൈനാർ, സൗദ റഷീദ്,സുധീർ കോഴിക്കോട്,എ കെ തറുവൈ,കെ ടി ലത്തീഫ്,ഷിനോജ് എയിം, കൃഷ്ണ ഷിനോജ്,കെ എം മുഹമ്മദ്,എൻ പി അസീസ്,പി സി സിറാജ്, ടി സലീം അക്കാദമിക് കോർഡിനേറ്റർ,തുടങ്ങിയവർ സംസാരിച്ചു.