വാളൂർ ശാഖ മുസ്ലിം ലീഗ്, കെഎംസിസി പണി പൂർത്തിയാക്കി നൽകുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു
സി എച് ഇബ്രാഹിം കുട്ടി സാഹിബ് കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചു.
വാളൂർ : വാളൂർ ശാഖ മുസ്ലിം ലീഗ്, കെഎംസിസി പണി പൂർത്തിയാക്കി നൽകുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.സി എച് ഇബ്രാഹിം കുട്ടി സാഹിബ് കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചു.
വീട് കമ്മിറ്റി ചെയർമാൻ എംകെ അബ്ദുൽ റസാഖ് അധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ കെ മുനീർ, പഞ്ചായത്ത് യുഡിഫ് ചെയർമാൻ ടിപി നാസർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ഹാരിസ് മാസ്റ്റർ, കെ കെ മൗലവി കെ പി അബ്ദുള്ള, ഇബ്രാഹിം ഫാറൂഖി, പിഎം ബീരാൻകോയ, നസീമ പുത്തലത്, ആയിഷ കെഎം, എംസി അബൂബക്കർ, ബീരാൻ മാസ്റ്റർ പ്രസംഗിച്ചു.
വീട് നിർമ്മാണത്തിനുള്ള ഫണ്ട് ടേസ്റ്റി മൊയ്തി സാഹിബിൽ നിന്നും ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എംസി ഹസ്സൻ ഏറ്റുവാങ്ങി.ഫവാസ് ദാരിമി പ്രാർത്ഥനക്കു നേതൃത്വം നൽകിയ ചടങ്ങിന് നിർമ്മാണ കമ്മറ്റി കൺവീനർ ഷഹീർ മുഹമ്മദ് രയരോത്ത് സ്വാഗതവും,ശാഖ സെക്രട്ടറി ബഷീർ തൈക്കണ്ടി നന്ദിയും പറഞ്ഞു.