പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ നെല്ലിമരചോട്ടിൽ വാർഷിക സംഗമം നടന്നു
ചടങ്ങിൽ യുവജനോത്സവത്തിൽ വിജയികളായവരെ അനുമോദിച്ചു.
ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ “നെല്ലിമരചോട്ടിൽ”വാർഷിക സംഗമം നടന്നു. പാലോറ ഹൈസ്കൂൾ മിനി ഓഡിറ്റോറിയ ത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു. മഹേഷ് കുമാർ സ്വാഗതം പറഞ്ഞു. എ.കെ.ഷാജു. ഒരുവർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷീബ കെ.ആർ നന്ദി രേഖപ്പെടുത്തി. മുഹമ്മദലി, ഗിരീഷ് എൻ.പി. സായിറ ഉള്ളിയേരി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽവെച്ച് സംസ്ഥാന ഹയർ സെക്കണ്ടറിസ്കൂൾ യുവജനോൽസവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളായ നിരഞ്ജൻ S/o സജി മോറക്കാട്ട്, ഹരിശങ്കർ S/o ഷിനിൽ എന്നിവരെ അനുമോദിച്ചു. തുടർന്ന് വിവധ കാലാപരിപാടികളും അരങ്ങേറി.