headerlogo
local

പുതുവർഷത്തെ വരവേൽക്കാൻ മിന്നിത്തിളങ്ങി മാനാഞ്ചിറ

ലൈറ്റ് ഷോ മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ ചെയ്തു.

 പുതുവർഷത്തെ വരവേൽക്കാൻ മിന്നിത്തിളങ്ങി മാനാഞ്ചിറ
avatar image

NDR News

23 Dec 2024 03:50 PM

  കോഴിക്കോട്: പുതുവത്സരത്തിന്റെ വരവറിയിച്ച് മിന്നിത്തിളങ്ങി മാനാഞ്ചിറ മൈതാനം. നഗരമധ്യത്തിലെ പച്ചപ്പുൽമേട് സ്‌നോവേൾഡ് തീമിൽ ദീപാലംകൃതമായത് കാണാൻ ജനം ഒഴുകിയെത്തി. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ന്യൂ ഇയർ ലൈറ്റ് ഷോയാണ് ന​ഗരത്തിന്റെ മൊഞ്ച് കൂട്ടിയത്.

   “ഇല്ലുമിനേറ്റിങ് ജോയ് സ്-പ്രെഡിങ് ഹാർമണി’ എന്ന പ്രമേയത്തിലുള്ള ലൈറ്റ് ഷോ മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ ചെയ്തു.സ്‌നോമാൻ, പോളാർ കരടി, പെൻ​ഗ്വിൻ, ദിനോസർ, ഭൂഗോളം, പിരമിഡ് തുടങ്ങിയവ യാണ് പ്രധാന ആകർഷണങ്ങൾ. പുതുവത്സരദിനം വരെ വൈകിട്ട് ആറരമുതലാണ് മാനാഞ്ചിറ തിളങ്ങുക.

   ചടങ്ങിൽ കേക്ക് മുറിച്ചാണ് പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചത്. മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കലക്ടർ സ്‌നേഹിൽ കുമാർ സിങ്, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

NDR News
23 Dec 2024 03:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents