പൂക്കാട് കലാലയം സുവർണ ജൂബിലി ആഘോഷം: ആവണിപ്പൊന്നരങ്ങ് കൊടിയേറി
പ്രസിഡണ്ട് യു.കെ രാഘവൻ പതാക ഉയർത്തി.
കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന പരിപാടിയായ ആവണി പ്പൊന്നരങ്ങിൻ്റെ കൊടിയേറ്റം നടന്നു.
നൂറ് കണക്കിന് വിദ്യാർത്ഥി കളെയും രക്ഷിതാക്കളെയും സാക്ഷിയാക്കി പ്രസിഡണ്ട് യു.കെ രാഘവൻ പതാക ഉയർത്തി. തുടർന്ന് കന്മന ശ്രീധരൻ ജൂബിലി സന്ദേശം നൽകി.
ചടങ്ങിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.