കുഴിച്ചാലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ മാരിയാൻകണ്ടി പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കൽപ്പത്തൂർ കുഴിച്ചാലിലെ അഞ്ചാം തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കുടുംബ സംഗമം നടത്തി. യോഗത്തിന് ടി.പി. രാജൻ സ്വാഗതം പറഞ്ഞു. വത്സരരാജ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ മാരിയാൻകണ്ടി പത്മനാഭൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
'അണുകുടുംബവും സമകാലീനവും' എന്ന വിഷയത്തെ ആസ്പദമാക്കി മാധ്യമ പ്രവർത്തകനും നാടക രചയിതാവുമായ പി.കെ. സുരേഷ് നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. പി.പി. മനോജ്, പി. ബിന്ദു, പുനത്തിൽ ഉണ്ണി, ദിപേഷ് കുഴിച്ചാലിൽ, രാജീവൻ എന്നിവർ സംസാരിച്ചു.
അനീഷ്, സുജീവൻ, ദീപ, രാഘവൻ, സഞ്ജിവൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. രാധ നന്ദി രേഖപ്പെടുത്തി. നൂറ്റമ്പതോളം പേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. കുട്ടികളുടെയും വനിതകളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.