ഉണ്ണികുളം ജി.യു.പി സ്‌കൂളില്‍ ക്രിസ്മസ്, ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന്‍ ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു
ഉണ്ണികുളം:ഉണ്ണികുളം ജി.യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ബാലുശ്ശേരി എം.എല്‍.എ കെ. എം. സച്ചിന്‍ ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സ്‌കൂളില്‍ നിന്ന് എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികളും,വിവിധ മേളകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളും,സ്റ്റാഫും അനുമോദിക്കപ്പെട്ടു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ഏറാടിയില്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നിജില്‍ രാജ് മുഖ്യാതിഥിയായിരുന്നു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എം.കെ. വനജ, ഗ്രാമപഞ്ചായത്ത് അംഗം റീന ടി.കെ,പിടിഎ പ്രസിഡന്റ് സന്തോഷ് കുമാര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി.വി. ശേഖരന്‍ നായര്‍, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ നസീറ ഹബീബ്, സീനിയര്‍ അസിസ്റ്റന്റ് പി.വി. ഗണേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.