കാറ്റുള്ളമല നിർമ്മല യു.പിസ്കൂൾ ക്രിസ്തുമസ് സന്ദേശ റാലി നടത്തി
അധ്യാപകരും,പി.ടി.എയും പരിപാടികൾക്ക് നേതൃത്വം നൽകി
കാറ്റുള്ളമല :ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് സന്ദേശവുമായി നിർമ്മല യു.പി സ്കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് സന്ദേശ റാലി നടത്തി.സ്കൂൾ അങ്കണത്തിൽ നിന്നും തുടങ്ങിയ റാലിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.സാന്താക്ലോസിനൊപ്പം ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് കരോൾ ഗാനം പാടിക്കൊണ്ട് എരപ്പാൻതോട് അങ്ങാടിയിലേയ്ക്ക് കുട്ടികൾ നടത്തിയ സന്ദേശ യാത്ര വളരെ മനോഹരമായിരുന്നു.
സമ്മാനങ്ങൾ കൈമാറിയും,കരോൾ ഗാനങ്ങൾ പാടിയും ആടിയും കുട്ടികളെല്ലാവരും ഈ ആഘോഷത്തിൽ പങ്കെടുത്തു.തുടർന്ന് വിദ്യാലയങ്കണത്തിൽ വിവിധ കലാപരിപാടികളും കേക്ക് വിതരണവും നടന്നു. അധ്യാപകരും പി.ടി.എയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രധാനധ്യാപിക ശ്രുതി പി,പി.ടി.എ പ്രസിഡണ്ട് സുനിൽ കുമാർ പി.ടി എന്നിവർ കുട്ടികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.