വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക; കോട്ടൂർ എ.യു.പി. സ്കൂൾ സന്ദേശയാത്ര നാളെ
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വേയപ്പാറമല ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടൂർ എ.യു.പി. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന സന്ദേശയാത്ര നാളെ (20/12/24) നടക്കും. സ്കൂൾ മാനേജർ കെ. സദാനന്ദൻ വൈകീട്ട് 3 മണിക്ക് സ്കൂൾ അങ്കണത്തിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വേയപ്പാറയുടെ പരിസ്ഥിതി പ്രാധാന്യവും, പ്രകൃതി ഭംഗിയും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. യു.പി. വിഭാഗം വിദ്യാർഥികൾക്ക് നടത്തുന്ന ഏകദിന ക്യാമ്പിന്റെ ഭാഗമായാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. നമ്മുടെ മണ്ണ് എത്ര സുന്ദരം - വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക എന്നെഴുതിയ ശുഭ്ര പതാക വൈകീട്ട് 5 മണിക്ക് വേയപ്പാറക്ക് മുകളിൽ സ്ഥാപിക്കും. വിദ്യാരംഗം ഉപജില്ലാ കൺവീനർ വി.എം. അഷറഫ്, പ്രധാനാധ്യാപക ആർ. ശ്രീജ എന്നിവർ സംബന്ധിക്കും.