മലയോര കർഷകരുടെ നിലനിൽപ്പ് ഭീഷണിയിൽ:കോൺഗ്രസ്സ് കൃഷി ഭവൻ മാർച്ച് നടത്തി
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ കൃഷിഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു .
കൂരാച്ചുണ്ട്: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകർക്ക് ആശ്വാസപ്രദമായ നടപടികളൊന്നും സ്വീകരിക്കാതെ അവരെ ദ്രോഹി ക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്ന തെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ ആരോപിച്ചു.
വർഷങ്ങളായി ശേഖരിച്ചു വെച്ച അപേക്ഷകൾ തീർപ്പാക്കി ഉമ്മൻചാണ്ടി സർക്കാർ കേരളത്തിലെ കർ ഷകർക്കായി നടപ്പിലാക്കിയ കർഷക പെൻഷൻ വിതരണം മുടങ്ങാതെ വിതരണം ചെയ്യുക,റബ്ബറിന് വിലസ്ഥിരത ഉറപ്പു വരുത്തുക, കൃഷി ഭൂമിയിലെ വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ കൃഷിഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫീസ് പരിസത്ത് കൂരാച്ചുണ്ട് പോലീസ് മാർച്ച് തടഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ജോൺസൺ താനിക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, ജോർജ്ജ് പൊട്ടുകുളം, സുനീർ പുനത്തിൽ, ആൻഡ്രൂസ് കട്ടിക്കാന, നിസാം കക്കയം, പയസ് വെട്ടിക്കാട്ട്, കുര്യൻ ചെമ്പനാനി,കെ.സി. മൊയ്തീൻ ഗീതാചന്ദ്രൻ , ഡാർലി, വിൻസി തോമസ്, സണ്ണി തുടങ്ങിയവർ സംസാരിച്ചു.