വാളൂരിൽ അബിയു ഗ്രാമം പദ്ധതിക്ക് തുടക്കം
ഗ്രാമ പഞ്ചായത്ത് അംഗം ടി.വി. ഷിനി ഉദ്ഘാടനം നിർവഹിച്ചു
നൊച്ചാട്: വാളൂർ വയലോരം റസിഡൻസ് അസോസിയേഷൻ ഗ്രാമങ്ങളിൽ ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കലിൻ്റെ ഭാഗമായി 'ഒരു വീട്ടിൽ ഒരു അബിയു' അബിയു ഗ്രാമം പദ്ധതി നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.വി. ഷിനി നടുക്കണ്ടിപ്പാറയിൽ ഉദ്ഘാടനം ചെയ്തു.
ആദ്യപടിയായി 150 അബിയു വൃക്ഷത്തൈകൾ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വിശ്വൻ കോറോത്ത്, പ്രസിഡൻ്റ് പി.കെ.ഗംഗാധരൻ, എം.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.