വെള്ളിയൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് നൊച്ചാട് എച്ച് എസ്.എസ് പി.ടി എ കമ്മറ്റിയുടെ സ്നേഹോപഹാരം
പി.ടി.എ. കമ്മറ്റിയുടെ സ്നേഹോപഹാരമായി ക്ഷേത്ര ഓഫീസിലേക്ക് ആവശ്യമായ കസേര നൽകി.
വെള്ളിയൂർ:നവംബർ 11, 12, 13, 14 തിയ്യതികളിൽ നൊച്ചാട് ഹയർ സെക്കണ്ടറിസ്കൂളിൽ നടന്ന ഉപജില്ല കലോത്സവത്തിന് ഭക്ഷണപന്തൽ ഒരുക്കിയ വെള്ളിയൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മറ്റിയെ അഭിനന്ദിക്കുകയും പി.ടി.എ. കമ്മറ്റിയുടെ സ്നേഹോപഹാരമായി ക്ഷേത്ര ഓഫീസിലേക്ക് ആവശ്യമായ കസേര നൽകി.
പതിനായിരത്തിലധികം ആളുകൾക്ക് രുചികരമായ ഭക്ഷണം ഒരുക്കിയും, വർണ ശമ്പളമാക്കിയും കലോത്സവം സംഘാടനമികവ് കൊണ്ട് പ്രശംസ നേടിയിരുന്നു. ജനകീയ പങ്കാളിത്തത്തോട്കൂടിയുള്ള വിഭവ സമാഹരണവും കൃത്യസമയം പാലിച്ചു കൊണ്ടുള്ള മത്സരങ്ങളും വർണശബളമായ ഘോഷയാത്രയും, സാംസ്കാരിക സദസ്സും വിവിധ കമ്മറ്റികളുടെ ഏകോപനവും മേളമികവുറ്റതാക്കി.
മാനേജർ എ.വി. അബ്ദുള്ള സ്നേഹോപഹാരം നൽകി. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എസ്. രമേശൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. സമീർ, എച്ച്.എം. ഇൻചാർജ് ടി.കെ. റാബിയ, മാനേജ്മെൻ്റ് പ്രതിനിധികളായ ടി. മുഹമ്മദ് ടി അബ്ദുസ്സലാം പി.ടി.എ,വൈസ് പ്രസിഡണ്ട് ഇ.കെ. സുരേഷ് സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീർ, എ.പി.അസീസ്, വി.എം. അഷറഫ്, ഇ.ടി ഹമീദ്,അഡ്വ എം.കെ. സജീവൻ എം.പി.ടി.എ. പ്രസിഡണ്ട് ഹൈറുന്നിസ വി.കാസിം സി.കെ. മുജീബ്, ഗുലാം മുഹമ്മദ്, കെ.സഹീർ പി.സി. മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു.