വൈദ്യുതി ചാർജ് വർദ്ധന; അരിക്കുളത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചൂട്ടു കത്തിച്ച് പ്രതിഷേധം
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ അഷറഫ് ഉദ്ഘാടനം ചെയ്തു.
അരിക്കുളം: ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും, ഭീമമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനും എതിരെ കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരയാട് കുരുടി മുക്കിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ജനങ്ങളെ നിരന്തരം കൊള്ളയടിക്കുന്ന കുറവ സംഘമായി ഇടതു സർക്കാർ മാറിയെന്ന് യോഗം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ടി ടി ശങ്കരൻ നായർ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ കണ്ണമ്പത്ത്, പി കെ കെ. ബാബു, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. അനിൽകുമാർ അരിക്കുളം, എൻ വി അഷറഫ്, സി കെ ബബീഷ്, ഇ മനോജ്, ടി എം പ്രതാപ് ചന്ദ്രൻ, ടി കെ. സന്തോഷ്, കെ മോഹനൻ, എ ദീപേഷ്, ലതേഷ് പുതിയേടത്ത്, ടി കെ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.