കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് സി.എച്ച്. സെന്റർ, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ, കാരുണ്യ ഹൃദയാലയം എന്നിവയുടെ സഹകരണത്തോടെ കൂത്താളി എ.യു.പി. സ്കൂളിൽ വെച്ച് 'ജീവനം'24' മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഇ.ടി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നളിനി മുഖ്യാഥിതിയായി.
ശ്രീവിലാസ് വിനോയ്, ബപ്പൻ കുട്ടി നടുവണ്ണൂർ, ടി.വി. മുരളി, എ.കെ. ചന്ദ്രൻ, ഡോ. ജി. ഗിരീഷ്, കെ.ടി. കുഞ്ഞമ്മദ്, ഉമ്മർ കോയ (കെ.എം.സി.സി.), തറുവായ് ഹാജി, എൻ. നിജേഷ്, റഷീദ് ജയ്‌ഹിന്ദ്, പി.കെ. നൗജിത്, കെ.പി. സുരേഷ് കുമാർ, മുഹമ്മദ് ലാൽ, ഇ. അമ്മദ് ഹാജി, സി.കെ. ശശികുമാർ, രാജൻ കുന്നത്ത് എന്നിവർ സംസാരിച്ചു. സി.എച്ച്. സെന്റർ പ്രതിനിധി ഹുസൈൻ ചെറുതുരുത്തി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
ക്യാമ്പിന്റെ മുന്നോടിയായി സി.എച്ച്. സെന്ററിന്റെയും പേരാമ്പ്ര സാലിൻസ് ഇൻസ്റ്റിട്യൂട്ടിന്റെയും സഹകരണത്തിൽ കൂത്താളി പഞ്ചായത്തിൽ പതിനഞ്ചിടങ്ങളിൽ വിവിധ റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, ആശാ വർക്കർമാർ എന്നിവരുടെ സഹായത്തോടെ രണ്ടായിരത്തോളം പേർക്ക് കിഡ്നിരോഗ പ്രാഥമിക നിർണ്ണയ പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഈ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ഇരുന്നുറോളം പേർക്കാണ് മെഗാ ക്യാമ്പിൽ വിദ്ഗ്ദ്ധ ടെസ്റ്റ് നടത്തിയത്.
കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ കാരുണ്യ ഹൃദയാലയം ചീഫ് ഡോ. ജി. ഗിരീഷിന്റെ മേൽനോട്ടത്തിൽ നൂറ്റിഅമ്പതോളം പേർക്ക് വിദഗ്ധ പരിശോധനയും, ഹൃദ്രോഗ നിർണ്ണയവും മെഗാക്യാമ്പിൽ വെച്ച് നടത്തുകയുണ്ടായി.