headerlogo
local

ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ഓറഞ്ച് ദ വേൾഡ് മോഹൻദാസ് ഏക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.

 ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു
avatar image

NDR News

07 Dec 2024 07:22 PM

   അരിക്കുളം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ ഏക്കാട്ടൂർ മാതൃകാ അങ്കണവാടിയിൽ സംഘടിപ്പിച്ചു.

  സാംസ്കാരിക പ്രവർത്തകൻ മോഹൻദാസ് ഏക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. സമൂഹം എത്ര പുരോഗമിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണം. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും തുല്യ നീതിയും അവസരങ്ങളും നൽകി അത്മാഭിമാനം ഉള്ളവരായി വളർത്തുകയെന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ശോഭയുള്ളതും ശുഭാപ്തി വിശ്വാസ മുള്ളതുമായ നിറമെന്ന നിലയിൽ, ഓറഞ്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങളിൽ നിന്ന് മുക്തമായ ഭാവിയെ പ്രതിനിധീകരിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

   അങ്കണവാടി വർക്കർ കെ എം സൗമിനി അധ്യക്ഷത വഹിച്ചു. സാജിദ് അഹമ്മദ്, അനുപമ ഡി എസ്, സുനിത കെ പി, ചന്ദ്രിക വി കെ, ശാന്ത വി പി, സഫ്നിയ കെ കെ, ഷക്കീന ഇ കെ എന്നിവർ പങ്കെടുത്തു. കേരള സർക്കാർ വനിത ശിശുവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് സ്ത്രീകൾക്കെ തിരായ അതിക്രമങ്ങൾ ഇല്ലാതാ ക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 മുതൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന ഓറഞ്ച് ദ വേൾസ് ക്യാമ്പയിൻ സംഘടിപ്പി ക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹീകപീഡനം, പൊതു ഇടങ്ങളിലെ പീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

 

NDR News
07 Dec 2024 07:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents