ഉള്ളിയേരി ടൗൺ മോടിപിടിപ്പിക്കാൻ വ്യാപാരികൾ
സൗന്ദര്യവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടത്തിന് തുടക്കം
ഉള്ളിയേരി: പുതുവർഷം ഉള്ളിയേരി ടൗണിനെ പുതുമോടിയിലാക്കാൻ വ്യാപാരികളുടെ ശ്രമം. വ്യാപാരികളും ഉള്ളിയേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ടൗൺ സൗന്ദര്യവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടമായി ടൗണിലെ മുഴുവൻ കടകൾക്ക് മുൻപിലും അലങ്കാര ചെടികൾ വെച്ച് പിടിപ്പിക്കും.
സൗന്ദര്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം. ബാബു നിർവഹിച്ചു. സെക്രട്ടറി വി.എസ്. സുമേഷ്, ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, റിയാസ് ഷാലിമാർ എന്നിവർ സംസാരിച്ചു. രാജേഷ് ശിവ, ദിനേശൻ ഷൈൻ, അബ്‌ദുള്ളകോയ താജ്മഹൽ, കുഞ്ഞികൃഷ്ണൻ മറീന എന്നിവർ സന്നിഹിതരായിരുന്നു.
ഡിസംബർ 19 വ്യാഴാഴ്ച ശുചീകരണ ദിനമായി ആചരിക്കും. ഡിസംബർ 31 ന് രാത്രി 8മണി മുതൽ 12മണിവരെ പ്രത്യേക ഡിസ്‌കൗണ്ടോടുകൂടി നൈറ്റ് സെയിൽ നടക്കും. വ്യാപാരികളുടെ ചെടി ചലഞ്ചിലൂടെ വിപുലീകരിച്ച ബസ് സ്റ്റാൻഡിലെ പൂന്തോട്ടത്തിന് സംരക്ഷണ വേലി നിർമ്മിക്കാൻ വേണ്ട നടപടികൾ എടുക്കാൻ ഭാരവാഹികൾ ആവശ്യപെട്ടു.