headerlogo
local

റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം;സീനിയർ സിറ്റിസൺസ് ഫോറം, തിക്കോടി

ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു

 റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം;സീനിയർ സിറ്റിസൺസ് ഫോറം, തിക്കോടി
avatar image

NDR News

01 Dec 2024 04:56 PM

തിക്കോടി:കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 

      പഞ്ചായത്ത് ബസാർ പരിസരത്തു വെച്ച് നടന്ന വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. തിക്കോടി നാരായണൻ മാഷ് എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. 

      സെക്രട്ടറി പി.രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ട്രഷറർ ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ,കാട്ടിൽ മുഹമ്മദലി, പി .കെ ശ്രീധരൻ മാഷ് , കെ.എം. അബൂബക്കർ മാഷ് , രവി നവരാഗ് , ടി.കരുണാകരൻ, ശ്രീമതി ',തനിമ' എന്നിവർ സംസാരിച്ചു.

NDR News
01 Dec 2024 04:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents